Thasbeeh niskaram malayalam

Thasbeeh niskaram malayalam 



തസ്ബീഹ് നിസ്കാര രൂപം

 നിയ്യത്ത്:* *തസ്ബീഹ് എന്ന സുന്നത്ത് നിസ്കാരം രണ്ടു റക്അത്ത് അല്ലാഹു തആലാക്ക് വേണ്ടി ഖിബ് ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു* *എന്ന നിയ്യത്തോടെ* ( *أُصَلِّي سُنَّةَ صَلَاةَ التَّسْبِيحِ رَكْعَتَيْنِ مُتَوَجِّهًا اِلَي الْقِبْلَةِ* *أَدَاءً لِلَّهِ تَعَالَي* ) *തക്ബീറത്തുൽ ഇഹ്റാം ചൊല്ലുക.
* *ശേഷം പ്രാരംഭ പ്രാർത്ഥന (വജ്ജഹ്തു.....) ചൊല്ലുക. അതിനു ശേഷം ഫാതിഹ: യും* *أَلْهَاكُمُ التَّكَاثُرْ* *എന്ന സൂറത്തും ഓതിയ ശേഷം റുകൂഇനു മുമ്പായി* *പതിനഞ്ചു തവണ* 
*سُبْحَانَ الَّلهِ وَالْحَمْدُ لِلَّهِ وَلَا إِلٰهَ إِلَّا اللهُ وَالَّلهُ أَكْبَر ولا حَوْلَ وَلَا قُوَّةَ إِلَّا بِالَّلهِ الْعَلِيِّ الْعَظِيم* 
*എന്ന തസ്ബീഹ് ചൊല്ലുക .* 
 
*പിന്നീട് റുകൂഇലും, ഇഅ٘തിദാലിലും, രണ്ടു സുജൂദിലും, രണ്ടു സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തത്തിലും, അവയിൽ സാധാരണ ചൊല്ലാറുള്ള ദിക്റുകൾക്ക് ശേഷം പത്ത് വീതവും. ഇസ്തിറാഹത്തിൻ്റെ ഇരുത്തത്തിൽ പത്തു തവണയും പ്രസ്തുത തസ്ബീഹ് ചൊല്ലുക* 
*( ഇപ്പോൾ ഒരു റക്അത്തിൽ മൊത്തം എഴുപത്തിയഞ്ച് തസ്ബീഹ് ആയി.)
* *രണ്ടാം റക്അത്തിലും ഇതേ പോലെ ചെയ്യുക ഫാതിഹ ക്ക് ശേഷം* *وَالْعَصْرِ* . *إِنَّ الْإِنْسَانَ لَفِي* *خُسْر* *എന്ന സൂറത്ത് ഓതുക.* *രണ്ടാം റക്അത്തിൽ ഇസ്തിറാഹത്തിൻ്റെ ഇരുത്തമില്ലാത്തത് കൊണ്ട് അവിടെ ചൊല്ലേണ്ട പത്ത് തസ്ബീഹ് അത്തഹിയാത്തിനു മുമ്പ് ചൊല്ലുക* *( ശേഷവും ചൊല്ലാം)* *അത്തഹിയാത്തും സ്വലാത്തും ദുആയും ചൊല്ലിയ ശേഷം സലാം വീട്ടുക* (ഇപ്പോൾ 150 തസ്ബീഹായി) *വീണ്ടും നിയ്യത്ത് ചെയ്ത് ഇതുപോലെ രണ്ടു റക്അത്തു നിസ്ക്കരിക്കുക. മൂന്നാമത്തെ റക്അത്തിൽ ഫാതിഹക്കു ശേഷം* *قُلْ يَا أَيُّهَا الْكَافِرُون* *എന്ന സൂറത്തും.* *നാലാം റക്അത്തിൽ* *قُلْ هُوَ الَّلهُ أَحَد* *എന്ന സൂറത്തും ഓതുക* (അപ്പോൾ മൊത്തം 300 തസ്ബീഹാകും ) *നാലു റക്അത്തുകൾ ഒന്നിച്ചും നിസ്ക്കരിക്കാം. രാത്രി നിസ്ക്കരിക്കുമ്പോൾഈ രണ്ടു റക്അത്തുകളായി നിസ്ക്കരിക്കലും. പകൽ നിസ്ക്കരിക്കുമ്പോൾനാലും ഒന്നിച്ച് നിസ്ക്കരിക്കലുമാണ് ശ്രേഷ്ടം.* *( നിഹായതുസൈൻ: പേജ്: 115)* *(ഇആനത്: 1-414)* *ഇത് എല്ലാവർക്കും ഷെയർ ചെയ്യുക.* *നമ്മുടെ ഷെയർ കാരണം ആരെങ്കിലും നിസ്കരിച്ചാൽ ഇന്ന് ലൈലതുൽ ഖദ്റിൻ്റെ രാവാണങ്കിൽ 84 വർഷവും നാലു മാസവും (30,000 ദിവസം)* *നിസകരിച്ചതിനേക്കാൾ പുണ്യം നമുക്കും ലഭിക്കും*

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ വഴി പ്രാക്ടിക്കൽ ക്ലാസ്സ്‌ കേള്ക്കാവുന്നതാണ്.

തസ്ബീഹ് നിസ്കാരം പൂർണരൂപം പ്രാക്ടിക്കലായി കാണിച്ചു കൊണ്ട് വിവരിക്കുന്നു | thasbeeh namaskaram
Post a Comment (0)
Previous Post Next Post

MULTI